റിയാദ് : സൗദി അറേബ്യയില്‍ നാലു ഗഡുക്കളായി പേയ്‌മെന്റ് അനുവദിക്കുന്ന തമാറ ലേറ്റ് ഫീ പൂര്‍ണമായും ഒഴിവാക്കി. ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഗഡുക്കള്‍ വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ ഒഴിവാക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. ഇന്നു മുതലുള്ള പുതിയ ഓര്‍ഡറുകള്‍ക്ക് ലേറ്റ് ഫീ നല്‍കേണ്ടതില്ലെന്നാണ് അറിയിപ്പ്.
സൗദി അറേബ്യയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷോപ്പിംഗ് ആന്റ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് തമാറ.
ബില്‍ തുക നാല് ഗഡുക്കളായി നല്‍കാനുള്ള സൗകര്യം വ്യാപാര സ്ഥാപനങ്ങളിലും ഓണ്‍ലൈനിലും ലഭ്യമാണ്. 90 ലക്ഷം ഉപയോക്താക്കളും 26,000 വ്യാപാര സ്ഥാപനങ്ങളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു