അബുദാബി : അബുദാബിയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എമിറേറ്റിലുടനീളം ഇനി മുതല്‍ സൗജന്യ വൈഫൈ ആക്‌സസ് ലഭിക്കും. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ബസുകള്‍, ബീച്ചുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ എമിറേറ്റിലുടനീളം സൗജന്യ വൈഫൈ കവറേജ് ആരംഭിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു.
സേവന ദാതാക്കളുമായി സഹകരിച്ച് ഡി.എം.ടി നല്‍കുന്ന ഈ സംരംഭം പൊതു പാര്‍ക്കുകളിലും (അബുദാബിയില്‍ 19, അല്‍ ഐനില്‍ 11, അല്‍ ദഫ്ര റീജിയനില്‍ 14), അബുദാബി കോര്‍ണിഷ് ബീച്ചിലും അല്‍ ബത്തീന്‍ ബീച്ചിലും ലഭ്യമാകും.