ദുബായ് : യു.എ.ഇയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുറക്കാൻ നീക്കം. കുറഞ്ഞ നിരക്കുകൾ പുതുവർഷത്തിൽ നിലവിൽ വരുമെന്നാണ് സൂചനകൾ. ഈ വർഷം ഇൻഷുറൻസ് പ്രീമിയത്തിൽ വർധന ഉണ്ടായ സാഹചര്യത്തിൽ അടുത്ത വർഷം വർധന ഒഴിവാക്കും. ഈ വർഷം ഇൻഷുറൻസ് ക്ലെയിം കുറഞ്ഞതും നിരക്ക് വർധിപ്പിക്കാതിരിക്കാൻ കാരണമായിട്ടുണ്ട്. ഡീലർമാർ നൽകിയ ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ പുതിയ കാർ ഉടമകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. മികച്ച ക്ലെയിം റെക്കോർഡുള്ള വാഹന ഉടമകൾക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയിലായിരിക്കും പ്രീമിയം നിരക്കുകൾ നിശ്ചയിക്കുന്നതെന്നും സൂചനകളുണ്ട്.