ദുബായ് : ഇക്കൊല്ലത്തെ മികച്ച വിമാനക്കമ്പനിക്കുള്ള ഏവിയേറ്റര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡിന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ളൈദുബായ് എയര്‍ലൈന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ദുബായില്‍ നടന്ന ചടങ്ങില്‍ ഫ്‌ളൈ ദുബായ് ഇന്‍ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡാനിയല്‍ കെറിസണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. യാത്രാ, വ്യോമയാന രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
എയര്‍ലൈന്‍ മേഖലയിലെ വിദഗ്ധരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. യാത്രക്കാരുടെ സംതൃപ്തി, സുരക്ഷ, നവീകരണം, പ്രവര്‍ത്തന മികവ് എന്നിവയില്‍ സമാനതകളില്ലാത്ത പ്രതിബദ്ധത പ്രകടിപ്പിക്കുന്ന എയര്‍ലൈനുകളെയാണ് ആദരിക്കുക. അസാധാരണമായ വിമാനയാത്രാ അനുഭവം, കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, മിഡില്‍ ഈസ്റ്റിന്റെ ആഗോള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും മേഖലയുടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതിനും നല്‍കിയ സംഭാവന എന്നിവയാണ് ഫ്‌ളൈദുബായ് കമ്പനിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.