ദുബായ് : യു.എ.ഇയിലെ സെറ്റ്-ടോപ്പ് ബോക്സുകളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം. നിരവധി യു.എ.ഇ നിവാസികള്‍ക്ക് ഞായറാഴ്ച രാത്രി ടെലിവിഷന്‍ പരിപാടികള്‍ക്ക് അപ്രതീക്ഷിത തടസ്സം നേരിട്ടു.
ഫലസ്തീനിലെ ഇസ്രായില്‍ അതിക്രമങ്ങളെക്കുറിച്ചുള്ള പതിവ് ഉള്ളടക്കത്തിന് പകരമായി മറ്റ് ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ‘ഈ സന്ദേശം നിങ്ങള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് ഹാക്ക് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല’ എന്ന സന്ദേശം ടിവികളില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന്, ഇസ്രായിലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികളുടെയും സ്ത്രീകളുടെയും ദുരവസ്ഥയെക്കുറിച്ചുള്ള ഒരു ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന എഐ വാര്‍ത്താ അവതാരകന്‍ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.