ജിദ്ദ : സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ രണ്ടും ജിദ്ദ, ദമാം, അൽ ഖഫ്ജി, ജിസാൻ, ഹനാകിയ, ഖുൻഫുദ എന്നിവടങ്ങളിൽ ഓരോ സ്‌കൂളുകളുമാണ് സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ടിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് ലൈസൻസ് വകുപ്പിന്റെ ഇ-മെയിൽ വഴി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. വിജ്ഞാപനം വന്ന് ഒരു മാസത്തിനകം പുതിയ സ്‌കൂളുകൾ പ്രവർത്തനം തുടങ്ങും.