ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ ദുബായില്‍ ഒരുങ്ങുന്നു. യു.എ.ഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടന്‍ ഗേറ്റും ദുബായിലെ സ്വിസ് ആഡംബര വാച്ച് നിര്‍മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും ചേര്‍ന്നാണ് പുതിയ നിര്‍മാണ സംരംഭം പ്രഖ്യാപിച്ചത്.
മൂന്ന് പതിറ്റാണ്ടായി ഹോറോളജി വ്യവസായത്തിലെ ഒരു ആഗോള ഭീമനായ ഫ്രാങ്ക് മുള്ളറുടെ റിയല്‍ എസ്റ്റേറ്റ് ലോകത്തേക്കുള്ള പ്രവേശനമാണ് ക്ലോക് ടവര്‍ നിര്‍മാണം.
ദുബായ് മറീനയില്‍ 450 മീറ്ററിലാണ് ലണ്ടന്‍ ഗേറ്റിന്റെ ഏറെ പ്രതീക്ഷയോടെയുള്ള വികസന പദ്ധതി നിര്‍മാണം കഴിയുമ്പോള്‍ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ടവറായിരിക്കുമെന്നാണ് അവകാശവാദം.