ജിദ്ദ: സൗദി നിയമോപദേശകനും ജുഡീഷ്യൽ ആർബിട്രേറ്ററുമായ മുഹമ്മദ് അൽ-വഹൈബി, ഇന്റർനെറ്റ് ബ്രൗസിംഗ് നടത്തുംബോൾ “VPN” പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ വെളിപ്പെടുത്തി.
ആർട്ടിക്കിൾ മൂന്ന്, പ്രത്യേകിച്ച് ആന്റി-സൈബർ ക്രൈം നിയമത്തിന്റെ ഖണ്ഡിക മൂന്ന്, നിയമവിരുദ്ധമായ ആക്സസിൽ VPN-ന്റെ ഉപയോഗം ഉൾപ്പെടുന്നുവെന്ന് അനുശാസിക്കുന്നു.
പൊതു താത്പര്യ പ്രകാരം വി പി എൻ ഉപയോഗത്തിന് ഒരു വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമായി ശിക്ഷ ഉയരാനും സാധ്യതയുണ്ട്.
ഒരു മന്ത്രാലയത്തിലെ ജീവനക്കാരനാണെങ്കിൽ അയാൾ വിപിഎൻ ഉപയോഗിച്ച് ഡാറ്റ ഉപയോഗിക്കുമ്പോൾ, ആരെങ്കികും നെറ്റ് വർക്കിലേക്ക് നുഴഞ്ഞുകയറുകയും ഡാറ്റ ചോർത്തുകയും ചെയ്താൽ, ഇതിനു പഴുതുകൾ സൃഷ്ടിച്ചതിലൂടെ അയാൾ ഒരു ഉപചാപക സംഘത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വിപിഎൻ ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തീവ്രവാദ സംഘടനകളിൽ ചേരുന്നതിനും ദേശീയ സുരക്ഷയ്ക്ക് ഹാനി വരുത്തുന്നതിനും കുറ്റം ചുമത്തിയേക്കാം, അതോടനുബന്ധിച്ച് അയാളെ വിചാരണ ചെയ്യുകയും ചെയ്തേക്കാമെന്നും വഹൈബി വ്യക്തമാക്കി.
സൗദി ചാനലായ അൽ ഇഖ്ബാരിയക്ക് നല്കിയ അഭിമുഖത്തിൽ ആണ് വഹൈബി വിപിഎൻ ഉപയോഗം സംബന്ധിച്ച ശിക്ഷാ വിധികളെക്കുറിച്ച് വിശദീകരിച്ചത്.