ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാറ്റ് പിഴ: ഇളവ് ഉപയോഗപ്പെടുത്തണമെന്ന് നികുതി അതോറിറ്റി

റിയാദ് : സൗദിയില്‍ ടാക്‌സ് റിട്ടേണ്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും വാറ്റ് രജിസ്‌ട്രേഷന്‍ നടത്താന്‍ വൈകിയതിന്റയും നികുതി അടക്കാത്തതിന്റെയും പേരില്‍ വന്ന പിഴ ഒഴിവാക്കുന്നതിന് വ്യാപാരികള്‍ക്ക് നല്‍കിയ ഇളവ് കാലാവധി ഉപയോഗപ്പെടുത്താന്‍ ആഹ്വനം ചെയ്ത് ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി. വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്തതിന്റെയും വാറ്റ് അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന്റെയും പേരില്‍ വന്ന പിഴകളും ഇലക്ട്രോണിക് ബില്ലുകള്‍ നല്‍കാത്തതിനും മറ്റും ഫീല്‍ഡ് പരിശോധനാ ഉദ്യോഗസ്ഥര്‍ പിഴയിട്ടതുമെല്ലാം ഡിസംബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ ശരിയാക്കുന്നതിനാണ് ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്.

ഇളവ് ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ വാറ്റ് രജിസ്‌ട്രേഷന്‍ നടത്തുകയും സകാത്ത് അതോറിറ്റിയിലേക്കു സമര്‍പ്പിക്കേണ്ട മുഴുവന്‍ രേഖകളും സമര്‍പ്പിക്കുകയും വാറ്റ് തുകയുടെ അടിസ്ഥാന തുക അടച്ചു തീര്‍ക്കുകയോ ഗഡുക്കളായി അടച്ചു തീര്‍ക്കാന്‍ ഇളവു കാലാവധി അവസാനിക്കുന്നതിനു മുമ്പായി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയില്‍ നിന്ന് അനുമതി കരസ്ഥമാക്കുകയോ ചെയ്തിരിക്കണം. ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അടച്ച പിഴക്കോ വാറ്റ് വെട്ടിപ്പുകളുടെ പേരില്‍ വന്ന പിഴക്കോ ഇളവു ലഭിക്കുകയില്ല. ടാക്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇളവ് അനുബന്ധ നിയമങ്ങളും വ്യവസ്ഥകളും പൂര്‍ണമായി വായിക്കാന്‍ നികുതിദായകരോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 199993 എന്ന നമ്പറില്‍ അതോറിറ്റി ഉദ്യോഗസ്ഥനുമായി സംസാരിക്കാം.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!