ജിദ്ദ : ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി മൂന്നാമത്തെ കപ്പൽ ഇന്ന് ജിദ്ദ തുറമുഖത്തു നിന്ന് പുറപ്പെട്ടു. ഈജിപ്തിലെ പോർട്ട് സഈദ് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിൽ 300 കണ്ടെയ്‌നറുകളിലായി ആകെ 1,246 ടൺ റിലീഫ് വസ്തുക്കളാണുള്ളത്. ഇതിൽ 200 കണ്ടെയ്‌നറുകളിൽ ഗാസയിലെ ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ വസ്തുക്കളും 100 കണ്ടെയ്‌നറുകളിൽ ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പാൽപ്പൊടിയും തമ്പുകളും മറ്റുമാണുള്ളത്. ഈജിപ്തിലെ അൽഅരീശ് എയർപോർട്ടു വഴി വിമാന മാർഗം റിലീഫ് വസ്തുക്കൾ എത്തിക്കുന്നതും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ തുടരുകയാണ്. ഇതിനകം 24 വിമാന ലോഡ് റിലീഫ് വസ്തുക്കളാണ് റിയാദിൽ നിന്ന് വിമാന മാർഗം ഗാസയിലേക്ക് അയച്ചത്