ദുബായ് : ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ദേശീയ ദിന അവധി ദിവസങ്ങളില്‍ സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു.
ഡിസംബര്‍ 2 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 4 തിങ്കള്‍ വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗിനും ഇത് ബാധകമായിരിക്കും.
പാര്‍ക്കിംഗ് താരിഫ് 2023 ഡിസംബര്‍ 5 ചൊവ്വാഴ്ച പുനരാരംഭിക്കും.
മറ്റെല്ലാ സേവനങ്ങളുടെയും പ്രവൃത്തി സമയവും ആര്‍.ടി.എ പ്രഖ്യാപിച്ചു. ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങള്‍, പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍, പബ്ലിക് ബസുകള്‍, ദുബായ് മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ (വാഹനങ്ങളുടെ സാങ്കേതിക പരിശോധന) എന്നിവയ്ക്ക് പ്രവൃത്തി സമയങ്ങളിലെ മാറ്റം ബാധകമാണ്.