ജിദ്ദ : സൈനിക, പ്രതിരോധ മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സൗദി, ഇറാന്‍ ചര്‍ച്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ സായുധ സേന ചീഫ് ഓഫ് ദി ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക, പ്രതിരോധ മേഖലകളില്‍ സഹകരിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തത്.
ഇറാന്‍ സായുധസേനാ മേധാവി സൗദി പ്രതിരോധ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.