ജുബൈൽ : ജുബൈൽ, അൽസ്വറാർ, അൽഹനാ റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി മൂന്നു മാസത്തേക്ക് അടച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. ജുബൈൽ ട്രാഫിക് പോലീസുമായി സഹകരിച്ച് ഇന്നലെ രാവിലെയാണ് റോഡ് അടച്ചത്. ജോസ്മിൻ ഇന്റർസെക്ഷൻ മുതൽ ജുബൈൽ ദിശയിൽ ഏഴര കിലോമീറ്റർ ദൂരമുള്ള ഭാഗമാണ് അടച്ചിരിക്കുന്നത്.
അൽസ്വറാറിൽ നിന്ന് അബൂഹദ്‌രിയ റോഡ് ദിശയിൽ വരുന്ന വാഹനങ്ങൾ ജോസ്മിൻ ഇന്റർസെക്ഷനിൽ നിന്ന് കിഴക്ക് അബൂഹദ്‌രിയ റോഡിൽ അൽഫാദിലി ഇന്റർസെക്ഷൻ ദിശയിലാണ് തിരിച്ചുവിടുന്നത്. അബൂഹദ്‌രിയയിൽ നിന്ന് അൽസ്വറാർ ദിശയിൽ വരുന്ന വാഹനങ്ങളും ജുബൈലിൽ നിന്ന് അൽസ്വറാറിലേക്ക് വരുന്ന വാഹനങ്ങളും അബൂഹദ്‌രിയ റോഡിൽ അൽഫാദിലി ഇന്റസെക്ഷൻ വഴി അൽസ്വറാറിലേക്ക് തിരിച്ചുവിടും. പ്രദേശവാസികൾക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചാണ് ജുബൈൽ, അൽസ്വറാർ, അൽഹനാ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു.