ദുബായ് : ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും അടിസ്ഥാനമാക്കി പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമുള്ള ഏറ്റവും മികച്ച ആഗോള നഗരങ്ങളുടെ പട്ടികയില്‍ യു.എ.ഇയിലെ റാസല്‍ ഖൈമ. ഗ് ളോബല്‍ നെറ്റ്‌വര്‍ക്ക് ഇന്റര്‍നേഷന്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
49 ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ റാസല്‍ഖൈമ നഗരം നാലാം സ്ഥാനത്തും അബുദാബി അഞ്ചാം സ്ഥാനത്തും ദുബായ് 11ാം സ്ഥാനത്തുമുണ്ടെന്ന് ഇന്റര്‍നേഷന്‍സ് വാര്‍ഷിക എക്‌സ്പാറ്റ് സിറ്റി റാങ്കിംഗ് 2023 റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സ്പാനിഷ് നഗരങ്ങളാണ് സൂചികയിലെ ആദ്യ സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയത്. ആഗോള റാങ്കിംഗില്‍ മലാഗ ഒന്നാമതും അലികാന്റെയും വലന്‍സിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
മാഡ്രിഡ്, മെക്‌സിക്കോ സിറ്റി, ക്വാലാലംപൂര്‍, ബാങ്കോക്ക്, മസ്‌കത്ത് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.
മിലാന്‍, റോം, വാന്‍കൂവര്‍, ഹാംബര്‍ഗ്, ബെര്‍ലിന്‍, ഡബ്ലിന്‍, ഇസ്താംബുള്‍, ലണ്ടന്‍, പാരീസ്, സിയോള്‍ എന്നിവയാണ് പ്രവാസികള്‍ക്ക് ഏറ്റവും മോശം നഗരങ്ങളില്‍ ചിലത്.
172 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 12,065 പേരുടെ അഭിപ്രായമാണ് സ്വരൂപിച്ചത്.
പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും നാലാമത്തെ മികച്ച നഗരം റാസല്‍ ഖൈമ
