ജിദ്ദ : വ്യാജ ലിങ്കുകളിലൂടെ 1.6 കോടി റിയാല്‍ തട്ടിയെടുത്ത പതിമൂന്നംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാജ ലിങ്കുകള്‍ തയാറാക്കി ഇരകള്‍ക്ക് അയച്ചുകൊടുത്ത് ഈ ലിങ്കുകള്‍ വഴി ഇരകളുടെ സര്‍ക്കാര്‍ വകുപ്പ് അക്കൗണ്ടുകളില്‍ പ്രവേശിച്ച് ഇരകള്‍ അറിയാതെ നിയമാനുസൃത വക്കാലകള്‍ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്.
അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്ന് ആറു ലക്ഷത്തിലേറെ റിയാലും വ്യത്യസ്ത രാജ്യങ്ങളുടെ കറന്‍സി ശേഖരവും ആയി പിടികൂടി. പ്രതികളുടെ അക്കൗണ്ടുകളിലും ഇവര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച വ്യാപാര സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിലും കണ്ടെത്തിയ പണവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിക്ക് സമര്‍പ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.