അബുദാബി : ദേശീയ ദിനം ആഘോഷിക്കുന്നതിനായി യു.എ.ഇ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഡിസംബര്‍ 2, 3 തീയതികളില്‍ പൊതു അവധിയായിരിക്കും. ശനി, ഞായര്‍ വാരാന്ത്യത്തിലാണ് അവധി.
കഴിഞ്ഞ വര്‍ഷം, സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 ന് അധിക അവധി അനുവദിച്ചിരുന്നു. ദേശീയ ദിന അവധി ദിനങ്ങള്‍ക്കൊപ്പം, 2022 ല്‍ താമസക്കാര്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള ലഭിച്ചു. എന്നാല്‍ ഈ വര്‍ഷം അധിക അവധിയില്ല. ഡിസംബര്‍ 1 വെള്ളി പ്രവൃത്തിദിനമാണ്.
പുതുവര്‍ഷത്തിന് മൂന്നു ദിവസം അവധി ലഭിക്കും. 2024 ജനുവരി 1 തിങ്കളാഴ്ചയാണ്. അന്ന് ശമ്പളത്തോടെ അവധിയാണ്. ശനി, ഞായര്‍ കൂടി ചേരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ മൂന്നു ദിവസം ലഭിക്കും.