ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കറൻസി കൈമാറ്റ കരാർ സൗദി, ചൈന വ്യാപാരം വർധിപ്പിക്കുമെന്ന് വിദഗ്ധർ

ജിദ്ദ : സൗദി, ചൈനീസ് സെൻട്രൽ ബാങ്കുകൾ കറൻസി കൈമാറ്റ കരാർ ഒപ്പുവെച്ചത് ഉഭയകക്ഷി വ്യാപാരം വലിയ തോതിൽ വർധിപ്പിക്കാൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. 5,000 കോടി ചൈനീസ് യുവാൻ (693 കോടി ഡോളർ) മൂല്യത്തിൽ കറൻസി കൈമാറ്റം ചെയ്യാനുള്ള മൂന്നു വർഷ കരാറാണ് സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. ആഗോള സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിക്കുന്ന അനിശ്ചിതത്വങ്ങളുടെ ആഘാതം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിലും വ്യാപാര വിനിമയത്തിലും കുറക്കാൻ ഈ കരാർ പ്രധാനമാണെന്ന് കിംഗ് ഫൈസൽ യൂനിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ് അൽഖഹ്ത്താനി പറഞ്ഞു.
ആഗോള തലത്തിലെ ഉയർന്ന പലിശനിരക്കുകൾ, ഉയർന്ന പണപ്പെരുപ്പം, അമേരിക്കൻ കടം വർധിക്കുന്നതിന്റെ ഫലമായി ഉണ്ടാകാവുന്ന ഏതെങ്കിലും അപകടസാധ്യതകൾ എന്നിവയുടെ പ്രത്യാഘാതങ്ങൾ കുറക്കാൻ സൗദി, ചൈന കറൻസി വിനിമയ കരാർ സഹായിക്കും. അമേരിക്കയുടെ പൊതുകടം 30 ട്രില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. സൗദി സമ്പദ്‌വ്യവസ്ഥയുടെ ശക്തിക്കും കരുത്തിനുമുള്ള തെളിവാണ് ഈ കരാർ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈന സൗദി റിയാൽ സ്വീകരിക്കുന്നത് സൗദി കറൻസിയിലുള്ള ഉയർന്ന വിശ്വസ്യതക്കും സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനുമുള്ള സ്ഥിരീകരണമാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ, ചരക്ക് കൈമാറ്റ കച്ചവടവും വാണിജ്യ വിനിമയവും വർധിപ്പിക്കുകയും പണം കൈമാറ്റ പ്രക്രിയ സുഗമമാക്കുകയും ചെയ്യും. ചൈന സൗദി എണ്ണയെ വലിയ തോതിൽ ആശ്രയിക്കുന്നു. ഏറ്റവും വലിയ സൗദി റിഫൈനറി പ്രവർത്തിക്കുന്നതും ചൈനയിലാണ്. വിഷൻ 2030 മായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കാൻ അടിസ്ഥാന വസ്തുക്കളും ലോഹങ്ങളും ചൈനീസ് ഇറക്കുമതിയും ആവശ്യമാണ്. ഈ കരാറിലൂടെ ഇതെല്ലാം പ്രയോജനപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്നും ഡോ. മുഹമ്മദ് അൽഖഹ്ത്താനി പറഞ്ഞു.
ഉഭയകക്ഷി വ്യാപാരവും വാണിജ്യ സഹകരണവും കരുത്താർജിച്ചതാണ് 5,000 കോടി ചൈനീസ് യുവാൻ മൂല്യത്തിൽ കറൻസി കൈമാറ്റത്തിന് ഒപ്പുവെച്ച കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ താരിഖ് അൽഅതീഖ് പറഞ്ഞു. വാണിജ്യ സഹകരണം കൂടുതൽ ശക്തമാക്കാനും, പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾക്ക് പിന്തുണ നൽകാനും, ഇതിലൂടെ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനുമുള്ള ചൈനയുടെയും സൗദി അറേബ്യയുടെയും താൽപര്യമാണ് കറൻസി കൈമാറ്റ കരാർ വ്യക്തമാക്കുന്നത്.
സൗദി അറേബ്യയും ചൈനയും സ്ഥിരതക്കും സന്തുലിതമായ സാമ്പത്തിക വളർച്ചക്കും സാക്ഷ്യം വഹിക്കുന്നു. ആഗോള അപകട സാധ്യതകളും കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങളും നിയന്ത്രിക്കാനുള്ള ചട്ടക്കൂടിന്റെ ഭാഗമായാണ് കറൻസി കൈമാറ്റത്തിന് സെൻട്രൽ ബാങ്കുകൾ കരാർ ഒപ്പുവെച്ചത്. ഒരു കറൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് വായ്പകളം സാമ്പത്തിക പെയ്‌മെന്റുകളും പുനഃക്രമീകരിക്കാനുള്ള വഴക്കവും കൂടുതൽ ദീർഘമായ കാലത്തേക്ക് സ്ഥിരവിനിമയ നിരക്ക് ഉറപ്പുവരുത്തലും കരാറിന്റെ സവിശേഷതയാണെന്നും താരിഖ് അൽഅതീഖ് പറഞ്ഞു.
അടുത്ത വർഷാദ്യം മുതൽ ബ്രിക്‌സ് ഗ്രൂപ്പിൽ ചേരുന്നതിനെ കുറിച്ച് സൗദി അറേബ്യ പഠിക്കുന്നതിനിടെയാണ് പ്രാദേശിക കറൻസി കൈമാറ്റത്തിന് സൗദി അറേബ്യയും ചൈനയും കരാർ ഒപ്പുവെച്ചത്. സൗദി, ചൈന വ്യാപാരം ക്രമാനുഗതമായി വർധിച്ചുവരികയാണ്. ചൈനക്ക് ഏറ്റവുമധികം എണ്ണ നൽകുന്നത് സൗദി അറേബ്യയാണ്. സൗദി അറേബ്യ ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ നിന്നാണ്. ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതും ചൈനയിലേക്കാണ്.
കഴിഞ്ഞ വർഷം സൗദി, ചൈന വ്യാപാരം 17.7 ശതമാനം തോതിൽ വർധിച്ച് 40,000 കോടി റിയാലിലെത്തി. പത്തു വർഷത്തിനിടെ സൗദി, ചൈന വ്യാപാരം 49 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ഉഭയകക്ഷി വ്യാപാരം 2.5 ട്രില്യൺ റിയാലായി (667 ബില്യൺ ഡോളർ) ആയി ഉയർന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ ചൈനയിൽ നിന്ന് 14,925 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ചൈനയിലേക്ക് 24,990 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും ചെയ്തു. സൗദി അറേബ്യയുടെ ആകെ കയറ്റുമതിയുടെ 16 ശതമാനവും ഇറക്കുമതിയുടെ 21 ശതമാനവും ചൈനയുമായിട്ടാണ്. ഉഭയകക്ഷി വ്യാപാരത്തിൽ കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 10,070 കോടി റിയാൽ മിച്ചം നേടി. കഴിഞ്ഞ ഡിസംബറിൽ ഇരു രാജ്യങ്ങളും 5,000 കോടി ഡോളറിന്റെ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചിരുന്നു. സൗദി അറേബ്യയും ചൈനയും കറൻസി കൈമാറ്റ കരാർ ഒപ്പുവെച്ചത് സമാന കരാറുകൾ ഒപ്പുവെക്കാൻ മേഖലയിലെ കൂടുതൽ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ലോകത്ത് അമേരിക്കൻ ഡോളറിന്റെ ആധിപത്യം കുറക്കുന്നതിൽ ഇത്തരം കരാറുകൾ വലിയ പങ്ക് വഹിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!