റിയാദ് : സാമ്പത്തിക വിപണിയിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 2018 മുതല്‍ 2022 അവസാനം വരെ 300% വര്‍ധിച്ച് 347.01 ബില്യന്‍ റിയാലിലെത്തിയതായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. 2018 ലെ ഏകദേശം 86.86 ബില്യണ്‍ റിയാലിന്റെ മൊത്തം ഉടമസ്ഥതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പ്രധാന വിപണിയിലെ സ്വതന്ത്ര ഓഹരികളുടെ മൊത്തം മൂല്യത്തിന്റെ 14.2% ന് തുല്യമാണ്. പ്രധാന വിപണിയിലെ സ്വതന്ത്ര ഓഹരികളുടെ മൊത്തം മൂല്യത്തിന്റെ 3.77% പ്രതിനിധീകരിക്കുമിത്.
സൗദി സാമ്പത്തിക വിപണി വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് തുറന്ന 2015 മുതല്‍ സൗദി പ്രാദേശിക വിപണി വിദേശ നിക്ഷേപകര്‍ പ്രതിദിനം 17% കവിയാത്ത നിരക്കില്‍ ഇടപാട് നടത്തുന്ന വിപണിയിലേക്ക് മാറി. അതോടെ വിദേശ ഉടമസ്ഥതയിലുള്ള മൂല്യം 347.01 ബില്യന്‍ റിയാലായി.
2018 മുതല്‍ 2022 വരെ വിദേശ നിക്ഷേപം 180 ബില്യണ്‍ സൗദി റിയാല്‍ കവിഞ്ഞതോടെ റെക്കോര്‍ഡ് വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ കമ്പനികളുടെ ഓഹരികളില്‍ വിദേശികളുടെ പങ്കാളിത്തം ഇരട്ടിയായി. ഡെറ്റ് ഫണ്ടുകളില്‍ കൂടി വിദേശികള്‍ ഇറങ്ങിയതോടെ 2020 അവസാനത്തോടെ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
2019 ല്‍ വളര്‍ന്നുവരുന്ന വിപണി സൂചികകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2022 ലെ വിദേശ നിക്ഷേപങ്ങളുടെ വര്‍ധനവ്. 2022 അവസാനത്തോടെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം 1877% വരെ അഥവാ 271.23 ബില്യണ്‍ റിയാല്‍ വര്‍ധിക്കുന്നതിന് കാരണമായി. 2018 ല്‍ 13.7 ബില്യണും 2019ല്‍ 134.48 ബില്യണും വര്‍ധിച്ചു. യോഗ്യരായ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സൗദി വിപണിയിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 78% പ്രതിനിധീകരിക്കുന്നു.
കഴിഞ്ഞ കാലയളവില്‍ നടത്തിയ നിരവധി ശ്രമങ്ങളിലൂടെ സൗദി സാമ്പത്തിക വിപണിയില്‍ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും വിദേശ നിക്ഷേപകരെ ഡെറ്റ് ബോണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കാന്‍ അനുവദിക്കുമെന്നും ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ ലിസ്റ്റഡ് കമ്പനികള്‍ക്കും നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ക്കും അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ ഗന്നാം പറഞ്ഞു. അന്താരാഷ്ട്ര സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി സെന്ററുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.
പ്രാദേശിക വിപണി ഡെറ്റ് ബോണ്ട് മാര്‍ക്കറ്റില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതും വിദേശ, പ്രാദേശിക നിക്ഷേപകര്‍ക്ക് നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതും സെക്യൂരിറ്റികളിലെ വിദേശ നിക്ഷേപത്തെ നിയന്ത്രിക്കുന്ന കരട് നിയമങ്ങള്‍ നടപ്പാക്കിയതും വിദേശ നിക്ഷേപം വര്‍ധിക്കാന്‍ സഹായിച്ചു. കൂടാതെ വിദേശ നിക്ഷേപകര്‍ക്ക് സൗദി സാമ്പത്തിക വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവ കൂടുതല്‍ ലഭ്യമാക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.