റിയാദ് : ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി എല്ലാ രാജ്യങ്ങളും നിര്‍ത്തിവെക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.
ബ്രിക്‌സ് ഗ്രൂപ്പിന്റെ അസാധാരണ ഉച്ചകോടിയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എല്ലാ രാജ്യങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടമായ്മയാണ് ബ്രിക്‌സ്.
ദിണാഫ്രിക്കയുടെ അധ്യക്ഷതയിലാണ് വെര്‍ച്വല്‍ മീറ്റിംഗ് ചേര്‍ന്നത്. ഇസ്രായില്‍ തുടരുന്ന യുദ്ധത്തില്‍ പൊതുവായ അഭിപ്രായ രൂപീകരണത്തിനാണ് ഉച്ചകോടി ചേര്‍ന്നത്.
ഗാസ മുനമ്പില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണത്തെയും അവിടെ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെയും സൗദി അംഗീകരിക്കില്ലെന്ന് രാജകുമാരന്‍ ആവര്‍ത്തിച്ചു.
ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഗൗരവമേറിയതും സമഗ്രവുമായ സമാധാന പ്രക്രിയ ആരംഭിക്കണമെന്നും ഗാസയിലെ ദുരിത സാഹചര്യം തടയുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.