കുവൈത്ത് സിറ്റി : കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും നിരക്ക് കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ നിരക്കാണ് കുത്തനെ കുറച്ചത്.
ഈ മാസം അവസാനം കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുക്കുകയാണെങ്കില്‍ 32 ദിനാറിന് ലഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെ 48 ദീനാറാണ് സൈറ്റില്‍ കാണിച്ചിരിക്കുന്ന നിരക്ക്. ഡിസംബര്‍ 16 മുതല്‍ ഇത് 40 ദിനാര്‍ ആകുംം.
ജനുവരിയിലെ ആദ്യ രണ്ടാഴ്ച നിരക്ക് 68 ദിനാറിലേക്ക് ഉയരും. ജനുവരി പകുതിയോടെ 60 ദിനാര്‍ ആയി മാറും.