ജിദ്ദ : വ്യാജ വെറ്ററിനറി മരുന്നുകൾ നിർമിച്ച കേസിൽ അറബ് വംശജനായ വിദേശിയെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ സൗദിയിൽനിന്ന് നാടുകടത്തും. ജി.സി.സി വെറ്ററിനറി മരുന്ന് നിയമവും സൗദിയിലെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമവും വിദേശി ലംഘിച്ചതായി അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു. സൗദിയിൽ രജിസ്റ്റർ ചെയ്യാത്ത വ്യാജ വെറ്ററിനറി മരുന്നുകൾ നിർമിച്ച് കൈവശം വെക്കുകയും ഇവയുടെ പാക്കറ്റുകൾ നിർമിക്കുകയും വിൽപന ലക്ഷ്യത്തോടെ വ്യാജ മരുന്നുകൾ സൂക്ഷിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.