ദമാം : അൽകോബാർ കോർണിഷിൽ അശ്ശർഖിയ നഗരസഭ നാലു ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. വൈദ്യുതി കാറുകൾ കൂടുതലായി ഉപയോഗിക്കാൻ ഉപയോക്താക്കളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് അൽകോബാർ ബലദിയ മേധാവി എൻജിനീയർ മിശ്അൽ അൽവഹബി പറഞ്ഞു. ഇവിടങ്ങളിൽനിന്ന് കാറുകൾ ചാർജ് ചെയ്ത ശേഷം 500 കിലോമീറ്ററിലേറെ സഞ്ചരിക്കാൻ ഡ്രൈവർമാർക്ക് സാധിക്കും. അൽകോബാറിൽ കൂടുതൽ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ബലദിയ മേധാവി പറഞ്ഞു.
സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ അംഗീകാരമുള്ള ചാർജിംഗ് ഉപകരണങ്ങളിലൂടെയാണ് സേവനം നൽകുന്നത്. പരിസ്ഥിതി സൗഹൃദമായ പുതിയ ഉപകരണങ്ങൾ മണ്ണൊലിപ്പിന്റെയും ഉയർന്ന താപനിലപ്രതിരോധിക്കാൻ ശേഷിയുള്ളതാണ്.