അബുദാബി : വരും വര്‍ഷങ്ങളില്‍ യു.എ.ഇരാജ്യത്തിന്റെ സാമ്പത്തിക അജണ്ടയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. അടുത്ത 10 വര്‍ഷം പാലിക്കേണ്ട സാമ്പത്തിക തത്വങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക രേഖക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഗവണ്‍മെന്റിന്റെ വാര്‍ഷിക യോഗങ്ങളുടെ സമാപനത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്.
സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, രാജ്യത്തിന്റെ വികസനത്തിന്റെ ആക്കം കൂട്ടുകയും അത് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ സംവിധാനങ്ങള്‍, വഴക്കമുള്ള നിയമനിര്‍മ്മാണ ചട്ടക്കൂട് എന്നിവയുടെ അടിസ്ഥാനത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ മുന്‍നിരയില്‍ യു.എ.ഇയെ എത്തിക്കാനാണ് ശ്രമമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം കുറി