ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിദേശ മന്ത്രിയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ചർച്ച നടത്തി

ജിദ്ദ : സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദും ചർച്ച നടത്തി. വനിതകൾ ഇസ്‌ലാമിൽ എന്ന ശീർഷകത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ജിദ്ദയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തോനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വെടിനിർത്തൽ നടപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളും റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിത ഇടനാഴികൾ ഒരുക്കേണ്ടതിനെ കുറിച്ചും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബംഗ്ലാദേശ് പ്രധാനമന്ത്രിയും ചർച്ച ചെയ്തു. ഒ.ഐ.സി അന്താരാഷ്ട്ര സമ്മേളനത്തിൽ വിശകലനം ചെയ്യുന്ന പ്രധാന വിഷയങ്ങളും വനിതാ ശാക്തീകരണ ശ്രമങ്ങളെ പിന്തുണക്കേണ്ടതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. മക്ക പ്രവിശ്യ വിദേശ മന്ത്രാലയ ശാഖാ മേധാവി മാസിൻ അൽഹംലിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹയുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി പിന്നീട് പ്രത്യേകം ചർച്ച നടത്തി. ഒ.ഐ.സിയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണങ്ങളും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഇസ്‌ലാമിക രാജ്യങ്ങൾ തമ്മിലെ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഗാസക്കെതിരായ ഇസ്രായിൽ ആക്രമണവും മേഖലാ, ആഗോള സുരക്ഷയിലും സമാധാനത്തിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും വിശകലനം ചെയ്തു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!