റിയാദ് : ഭക്ഷ്യ ഉൽപ്പന്നത്തിന്റെ എക്‌സ്‌പെയറി ഡേറ്റ് തിരുത്തിയതിന് പത്തു ലക്ഷം റിയാൽ പിഴ ചുമത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഒരു ദശലക്ഷം റിയാൽ പിഴ ചുമത്തിയത്. റിയാദിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഏകദേശം 1.4 ടൺ നിയമലംഘന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.