അബുദാബി : യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. തണുത്തതും തെളിഞ്ഞതുമായ കാലാവസ്ഥയോടെ ആരംഭിച്ചതെങ്കിലും ഉച്ചയോടെ മഴ പെയ്യാന്‍ തുടങ്ങി. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ റോഡുകളില്‍ ഗതാഗതം ദുഷ്‌കരമായി. എല്ലാ എമിറേറ്റുകളെയും മഴ ബാധിച്ചു.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. രാത്രി 8.30 വരെ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ജാഗ്രതാ നിര്‍ദേശം ഉള്ളതിനാല്‍, പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അവസ്ഥകള്‍ കാണിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ടു.
കാലാവസ്ഥ മോശമായതോടെ, അബുദാബി പോലീസ് ശനിയാഴ്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡ്രൈവര്‍മാരോട് സുരക്ഷിതമായി വാഹനമോടിക്കാനും താഴ് വരകള്‍, അരുവികള്‍, ജലാശയങ്ങള്‍ എന്നിവ ഒഴിവാക്കാനും അഭ്യര്‍ഥിച്ചു.
വെള്ളപ്പൊക്കമുള്ള താഴ്‌വരകളില്‍ പ്രവേശിച്ചാല്‍ 2,000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയിന്റുകള്‍, 60 ദിവസത്തെ വാഹനം കണ്ടുകെട്ടല്‍ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.