ജിദ്ദ: രണ്ട് ട്രാക്ക് ഉള്ള റോഡിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഇടത് ഭാഗത്ത് കൂടെ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളു എന്ന് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.
അതേ സമയം ഒരേ ദിശയിൽ തന്നെ ‘രണ്ടിലധികം’ ട്രാക്കുകൾ ഉള്ള റോഡ് ആണെങ്കിൽ വലത് ഭാഗത്തു കൂടെ ഓവർടേക്കിംഗ് അനുവദിനീയമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
മഴ പെയ്യുമ്പോൾ വാഹനം സ്ലോ ആക്കേണ്ടതിന്റെയും വൈപ്പറുകൾ ഉപയോഗിക്കേണ്ടതിന്റെയും മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കേണ്ടതിന്റെയും കാഴ്ച വ്യക്തമാകാതിരിക്കുമ്പോൾ വാണിംഗ് ലൈറ്റുകൾ ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം മുറൂർ ഓർമ്മിപ്പിച്ചു.
നമസ്ക്കാരത്തിനായി വാഹനങ്ങൾ പള്ളികൾക്കടുത്ത് നിർത്തുമ്പോൾ യഥാർത്ഥ പാർക്കിംഗിൽ തന്നെ നിർത്തണമെന്നും മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും .ട്രാഫിക് വിഭാഗം ഉണർത്തി.