ജിദ്ദ- കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ നാളെ(ശനി) ജിദ്ദ യൂണിവേഴ്സിറ്റി ക്ലാസുകൾ റദ്ദാക്കി. ബിരുദ വിദ്യാർത്ഥികൾക്കും എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾക്കുമായുള്ള ക്ലാസുകളാണ് നിർത്തിവെച്ചത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പഠനം നിർത്തിവെക്കാനുള്ള സർവകലാശാലയുടെ തീരുമാനം. വെള്ളിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരുന്നു.