അറാർ – കഴിഞ്ഞ മാസം ഉത്തര അതിർത്തി പ്രവിശ്യ നഗരസഭ തുറൈഫിൽ നടത്തിയ പരിശോധനകളിൽ നിയമലംഘനങ്ങൾക്ക് 52 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഗുരുതരമായ നിയമ ലംഘനത്തിന് ഒരു സ്ഥാപനം അടപ്പിച്ചു. നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തുറൈഫിലെ വ്യാപാര സ്ഥാപനങ്ങളിലും നിർമാണത്തിലുള്ള കെട്ടിടങ്ങളിലും 903 ഫീൽഡ് പരിശോധനകളാണ് നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം നടത്തിയത്.