അടുത്തമാസം ഒന്നു മുതൽ കോഴിക്കോട് പറന്നിറങ്ങാൻ സൗദി എയർലൈൻസ്,ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
കൊണ്ടോട്ടി: പ്രവാസികൾക്ക് ആശ്വാസമായി ഒടുവിൽ സഊദിയ കരിപ്പൂരിലേക്ക്. ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്ന സർവ്വീസുകൾക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കരിപ്പൂരിൽ നിന്ന് സഊദിയിലെക്കും തിരിച്ചുമുള്ള സർവ്വീസുകൾ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. അടുത്ത മാസം ഒന്നു മുതലാണ് സർവിസ് തുടങ്ങുന്നത്. കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് ആഴ്‌ചയിൽ നാലു വിമാന സർവിസുകളാണുണ്ടാവുക. മാർച്ച് അവസാനത്തോടെ സർവിസുകൾ ആറായി വർധിപ്പിക്കും. സഊദി എയർലൈൻസിൻ്റെ 321 എൻ.ഇ.ഒ വിമാനമാസ് സർവിസിനെത്തുന്നത്. ജിദ്ദ-കരിപ്പൂർ സർവിസും മാർച്ചിൽ ആരംഭിക്കും. കരിപ്പൂരിൽ വിമാന അപകടത്തെ തുടർന്നാണ് സഉദി […]














