റമദാനിൽ മദീന സന്ദർശനം കൂടുതൽ എളുപ്പമാക്കാൻ സ്പെഷ്യൽ ബസ് സർവീസ്
മദീന- മദീന പ്രവിശ്യ വികസന അതോറിറ്റി, മദീന ബസ് പ്രോജക്ട് വഴി പുണ്യറമദാൻ മാസത്തിൽ പ്രവാചക പള്ളിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനായി ബസ് ഷട്ടിൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു. കിംഗ് ഫഹദ് ഡിസ്ട്രിക്ട‌്, റെയിൽവെ സ്റ്റേഷൻ, ശതാ, അൽഖാലിദിയ, സയ്യിദ് അൽശുഹദാ, അൽസലാം കോളേജ്, സ്പോർട്സ് സ്റ്റേഡിയം, പാർക്ക് എന്നിവയുൾപ്പെടെ നഗരത്തിലുടനീളമുള്ള നിരവധി പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന സമർപ്പിത റൂട്ടുകളും അൽആലിയയിൽനിന്ന് ഖുബാ മസ്‌ജിദിലേക്ക് നീളുന്ന മറ്റൊരു റൂട്ടും ഷട്ടിൽ സർവീസ് സേവനത്തിൽ ഉൾപ്പെടുന്നു. […]


