കുവൈത്ത് സിറ്റി – ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസകൾ അടക്കം എല്ലാ
തരം വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെയും വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിന്റെയും പശ്ചാത്തലത്തിലാണ് വിസകൾ വീണ്ടും ദീർഘിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഉസ്മാൻ അൽഗരീബ് പറഞ്ഞു. സന്ദർശകരും സ്പോൺസർമാരും നിയമ പ്രശ്നങ്ങൾ നേരിടുന്നതിന് തടയാനുള്ള മാനുഷിക പരിഗണനകൾ കൂടി തീരുമാനത്തിന് പ്രേരകമാണ്. എല്ലാ തരം വിസകളും ഒരു മാസത്തേക്ക് കൂടി ഓട്ടോമാറ്റിക് ആയി പുതുക്കും. ഇതിന് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്റിനെ സമീപിക്കേണ്ടതില്ലെന്നും കേണൽ ഉസ്മാൻ അൽഗരീബ് പറഞ്ഞു
പ്രവാസികൾക്ക് ആശ്വാസം, എല്ലാതരം വിസകളും ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് കുവൈറ്റ്


















Leave a Reply