റിയാദ്: റമദാൻ 29 (മാർച്ച് 18)ന് വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രിം കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 18 ബുധനാഴ്ചയായിരുന്നു റമദാൻ ഒന്ന്. അതനുസരിച്ച് ബുധനാഴ്ച റമദാൻ 29 പൂർത്തിയാകും. നഗ്ന നേത്രങ്ങൾ, ടെലിസ്കോപ്പ് എന്നിവ വഴി മാസപ്പിറവി നിരീക്ഷിക്കുന്നവർ ഏറ്റവും അടുത്ത കോടതിയിൽ റിപ്പോർട്ട് ചെയ്യണം. വിവിധ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികളുമായി എല്ലാവരും സഹകരിക്കണം. കോടതി ആവശ്യപ്പെട്ടു.
ബുധനാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി കോടതിയുടെ ആഹ്വാനം
















Leave a Reply