GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു; 74,000 ചതുരശ്ര മീറ്റർ ഭൂമി തിരിച്ചുപിടിച്ചു

ജിദ്ദ- ജിദ്ദ ഗവർണറേറ്റിലെ അൽ-അജ്‌വാദ് ഡിസ്ട്രിക്റ്റിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച അനധികൃത നിർമ്മാണങ്ങൾ ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ നീക്കം ചെയ്തു‌. ബുറൈമാൻ സബ് മുനിസിപ്പാലിറ്റിക്ക് കീഴിൽ നടന്ന ഈ നടപടിയിലൂടെ ഏകദേശം 74,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഭൂമിയാണ് അധികൃതർ തിരിച്ചുപിടിച്ചത്. മതിലുകൾ, താൽക്കാലിക കെട്ടിടങ്ങൾ, ഷെഡുകൾ തുടങ്ങിയ അനധികൃത നിർമ്മാണങ്ങളാണ് മുനിസിപ്പാലിറ്റി സംഘം പൊളിച്ചുനീക്കിയത്

നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിയമപരമായ രേഖകളില്ലാതെ ഭൂമി കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബലദി’ ആപ്പ് വഴിയോ അല്ലെങ്കിൽ 940 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!