GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ നാല് ബഹ്റൈൻ സ്വദേശികൾ അറസ്റ്റിൽ.

മനാമ – ഇറാനിലെ ഭീകരർ വഴി ഇറാൻ റെവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി നടത്തിയതിന് നാല് സ്വദേശികളെ അറസ്റ്റ് ചെയ്‌തതായും വിദേശത്തേക്ക് രക്ഷപ്പെട്ട അഞ്ചാമത്തെ പ്രതിയെ തിരിച്ചറിഞ്ഞതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇന്ന് പുലർച്ചെ അറിയിച്ചു. മുർതദ ഹുസൈൻ അവാൽ (25), അഹ്‌മദ് ഈസ അൽഹായികി (34), സാറ അബ്ദുന്നബി മർഹൂൻ (36), ഇൽയാസ് സൽമാൻ മിർസ (22) എന്നിവരാണ് അറസ്റ്റിലായത്. അലി മുഹമ്മദ് ഹസ്സൻ അൽശൈഖ് (25) ആണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്.

ആദ്യം അറസ്റ്റിലായ വ്യക്തി, സംഘടനാ നിർദേശപ്രകാരം പ്രവർത്തിക്കുകയും മറ്റുള്ളവരുടെ സഹായത്തോടെ, ബഹ്റൈനിലെ സുപ്രധാനവും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളുടെ ഫോട്ടോകൾ എടുക്കാനും കോർഡിനേറ്റുകൾ നേടാനും ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫി ഉപകരണങ്ങൾ ഉപയോഗിച്ചതായും തുടർന്ന് ഇവ എൻക്രിപ്റ്റ് ചെയ്‌ സോഫ്റ്റ്വെയർ വഴി ഇറാൻ റെവല്യൂഷണറി ഗാർഡിന് കൈമാറിയതായും അന്വേഷണങ്ങളിൽ കണ്ടെത്തി.

ഇറാൻ ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്‌തതിനും, ഇറാൻ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ചതിനും, രാജ്യത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ പ്രശംസിച്ചതിനും മഹത്വവൽക്കരിച്ചതിനും ആറ് പേരെ അറസ്റ്റ് ചെയ്ത‌തായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും, സ്വദേശികളിലും പ്രവിസികളിലും ഭയം വിതക്കാനും, സുരക്ഷക്കും ക്രമസമാധാനത്തിനും ദോഷം വരുത്താനും സാധ്യതയുള്ള വീഡിയോകൾ പ്രതികൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടതായി മന്ത്രാലയം കൂട്ടിച്ചേർത്തു. അലി ഗാസി അബ്‌ദുല്ല, അലി ഹുസൈൻ ഈസ, അബ്‌ദുഅലി അൽനകാൽ, അഹ്‌മദ് മിർസ മൂസ, അലി ഹുമൈദ് അലി, ഹുസൈൻ ഖലീൽ ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും സ്വദേശികളാണ്.

ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും രാജ്യത്തിൻ്റെ സുരക്ഷ നിലനിർത്താനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകളോ വാർത്തകളോ പങ്കിടുന്നതിൽ നിന്നും വീണ്ടും പ്രസിദ്ധീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!