GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്ക ഹറമിൽ വികലാംഗർക്കും വൃദ്ധർക്കും പ്രത്യേക നമസ്കാര സ്ഥലം

മക്ക റമദാനിൽ ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമിൽ വികലാംഗർക്കും പ്രായമായവർക്കും വേണ്ടി പ്രത്യേക നമസ്‌കാര സ്ഥലങ്ങൾ ഒരുക്കി. വിശ്വാസികളുടെ പ്രവേശനക്ഷമതക്കും സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ സ്ഥലങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഇരു ഹറമുകളിലെയും സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും റമദാൻ മാസത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആരാധന സുഗമമാക്കാനുള്ള ഹറംകാര്യ വകുപ്പിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്.

വിശുദ്ധ ഹറമിൻ്റെ പ്രധാന കവാടങ്ങൾക്ക് സമീപമാണ് ഈ നമസ്കാര സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്. സംസം വെള്ളവും മുസ്ഹഫ് കോപ്പികളും ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഹറമിനുള്ളിൽ അവരുടെ അനുഭവം മെച്ചപ്പെടുത്താനും, ആരാധകർക്ക് നമസ്‌കാരങ്ങൾ എളുപ്പത്തിലും ശാന്തതയിലും നിർവഹിക്കാൻ സഹായിക്കുന്ന അനുകൂല അന്തരീക്ഷം നൽകാനും ഇത് സഹായിക്കുന്നു.

താഴത്തെ നിലയിൽ ഗേറ്റ് 68 ന് എതിർവശം, ഒന്നാം നിലയിൽ ഗേറ്റ് 91 ന് എതിർവശം, അജ്‌യാദ് പാലത്തിന് സമീപമുള്ള തെക്കു മുറ്റത്തെ നമസ്‌കാര സ്ഥലം, കിഴക്കു മുറ്റത്തെ നമസ്കാര സ്ഥലങ്ങൾ, ഗേറ്റ് 123 ന് സമീപമുള്ള മൂന്നാം സൗദി വികസനത്തിലെ നമസ്‌കാര സ്ഥലങ്ങൾ എന്നിവ അടക്കം പുരുഷന്മാർക്കായി നിയുക്തമാക്കിയിരിക്കുന്ന നമസ്‌കാര പ്രദേശങ്ങളിൽ നിരവധി പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്നു. താഴത്തെ നിലയിൽ ഗേറ്റ് 88 ന് സമീപം, താഴത്തെ നിലയിൽ ശുബൈക്ക ഏരിയയിൽ ഗേറ്റ് 68 ന് സമീപം, അജ്‌യാദ് പാലത്തിന് സമീപമുള്ള തെക്കു മുറ്റത്തെ നമസ്ക്‌കാര സ്ഥലം എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വികലാംഗരും പ്രായമായവരുമായ സ്ത്രീകൾക്കായി നമസ്‌കാര സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ശ്രദ്ധയും നൽകാനും, സുഖകരവും സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ അന്തരീക്ഷത്തിൽ കർമങ്ങൾ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനുമുള്ള സൗദി ഭരണാധികാരികളുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന നിലക്ക്, മതപരമായ ആചാരങ്ങൾ സുഗമമാക്കാനും തീർഥാടകരുടെ അനുഭവം വർധിപ്പിക്കാനും ലക്ഷ്യമിട്ട് വിശുദ്ധ റമദാൻ മാസത്തിൽ ഹറംകാര്യ വകുപ്പ് നടപ്പാക്കുന്ന സേവനങ്ങളുടെയും വികസന സംരംഭങ്ങളുടെയും സമഗ്രമായ സംവിധാനത്തിൻ്റെ ഭാഗമാണ് ഹറംകാര്യ വകുപ്പിൻ്റെ ഈ തയ്യാറെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!