GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്തിയിടാൻ ആറ്  പാർക്കിങ്ങുകൾ

മക്ക – വിശുദ്ധ റമദാനിൽ തീർഥാടകരുടെയും സന്ദർശകരുടെയും വാഹനങ്ങൾ നിർത്തിയിടാൻ മക്കയിൽ ആറു പാർക്കിംഗ് ഏരിയകൾ സജ്ജീകരിച്ചതായി ട്രാഫിക് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇവിടങ്ങളിൽ നിന്ന് ഹറമിലേക്കും തിരിച്ചും ഇരുപത്തിനാലു മണിക്കൂറും ബസ് ഷട്ടിൽ സർവീസുകളും പൊതുഗതാഗത സംവിധാനങ്ങളുമുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തീർഥാടകർക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും കർമങ്ങൾ നിർവഹിക്കുന്നതിന് അവസരമൊരുക്കാൻ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. ജംറ പാർക്കിംഗ്, ദഖം അൽവബർ പാർക്കിംഗ്, പ്രിൻസ് മിത്അബ് പാർക്കിംഗ്, കുദയ് പാർക്കിംഗ്, അൽസാഹിർ പാർക്കിംഗ്, അൽറസീഫ പാർക്കിംഗ് എന്നിവയാണ് തീർഥാടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ നീക്കിവെച്ചിരിക്കുന്നത്.

തീർഥാടകരെയും സന്ദർശകരെയും അനുയോജ്യമായ പാർക്കിംഗ് ഏരിയകളും റൂട്ടുകളും തെരഞ്ഞെടുക്കാനും ഹറമിൽ എത്താൻ ഷട്ടിൽ ബസ് സർവീസുകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കാനും സഹായിക്കുന്നതിന് എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്രാഫിക് ട്രാഫിക് ഡയറക്‌ടറേറ്റ് ഇൻ്ററാക്‌ടീവ് മാപ്പുകൾ പ്രസിദ്ധീകരിച്ചു. കീർഥാടകരും വിശ്വാസികളും യാത്ര ചെയ്യുന്ന വാഹനങ്ങൾ നിയുക്ത പാർക്കിംഗ് ഏരിയകളിലേക്ക് തിരിച്ചുവിടുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നിരവധി സ്ക്രീനിംഗ്, കൺട്രോൾ പോയിൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!