GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കിംഗ് ഫഹദ് കോസ് വേയിലെ പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ; കാറുകൾക്ക് ഇനിമുതൽ 25 റിയാൽ

ദമാം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വ്വേയിൽ പുതിയ ടോൾ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനുമാണ് ടോൾ നിരക്കുകൾ പരിഷ്കരിക്കുന്നതിലൂടെ കോസ്‌വേ അതോറിറ്റി ലക്ഷ്യമിടുന്നത്. കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 റിയാലും മിനി ബസുകൾക്ക് 55 റിയാലും വലിയ ബസുകൾക്ക് 70 റിയാലും ട്രക്കുകൾക്ക് ഓരോ ടണ്ണിനും 7 റിയാൽ തോതിലുമാണ് പുതിയ ടോൾ നിരക്കുകൾ. വികലാംഗർ, വിദ്യാർഥികൾ, പതിവായി (ദിവസേന) യാത്ര ചെയ്യുന്നവർ എന്നിവർക്ക് നിലവിലെ ടോൾ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനും യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും എല്ലാ യാത്രക്കാരും ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ സുപ്രധാന പാതയായ കോസ്വേയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ടോൾ നിരക്കുകൾ പരിഷ്‌കരിക്കുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു.

കോസ്‌വേയിൽ ഇതുവരെ കാറുകൾക്ക് 25 റിയാലായിരുന്നു ടോൾ. 2016 ആദ്യത്തിലാണ് 20 റിയാലിൽ നിന്ന് 25 റിയാലായി കാറുകൾക്കുള്ള ടോൾ ഉയർത്തിയത്. 1986 ൽ കോസ്‌വേ ഉദ്ഘാടനം ചെയ്‌ത ശേഷം ആദ്യമായാണ് 2016 ൽ ടോൾ നിരക്കുകൾ ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!