കുവൈത്ത് സിറ്റി – കുവൈത്തിൽ വിദഗ്‌ധ തൊഴിലാളികളായ പ്രവാസികളെ സ്പോൺസർ ഇല്ലാതെ സ്വന്തം നിലക്ക് ചെറുകിട ബിസിനസുകൾ തുറക്കാൻ അനുവദിക്കുന്ന ഫ്രീലാൻസ് ഇഖാമ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് വെളിപ്പെടുത്തി.
ഫ്രീലാൻസ് ഇഖാമക്ക് പ്രവാസികൾ 800 കുവൈത്തി ദീനാർ മുതൽ 1,000 കുവൈത്തി ദീനാർ വരെ വാർഷിക ഫീസ് അടക്കേണ്ടിവരുമെന്ന്, സ്വകാര്യ വ്യവസായികളുടെ പങ്കാളിത്തത്തോടെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത് ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് പറഞ്ഞു. വിസ കച്ചവടത്തിനെതിരെ പോരാടാനാണ് ഫ്രീലാൻസ് ഇഖാമ സംവിധാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജോലി വാഗ്ദാനം ചെയ്യാത്ത കമ്പനികളിൽ നിന്ന് ഇഖാമ ലഭിക്കാൻ പ്രവാസികൾക്ക് പ്രതിവർഷം നൂറുകണക്കിന് ദിനാർ നൽകേണ്ടിവരുന്നു. വിസ കച്ചവടക്കാർക്ക് പണം നൽകുന്നതിനു പകരം, ഫ്രീലാൻസ് ഇഖാമക്ക് സർക്കാരിന് 800 കുവൈത്തി ദീനാർ മുതൽ 1,000 കുവൈത്തി ദീനാർ അടച്ചാൽ മതിയാകും. ഈ സംവിധാനം മാസങ്ങൾക്കുള്ളിൽ നടപ്പാക്കിയേക്കും.
നിയമപരമായ സ്പോൺസർമാർ ഒഴികെയുള്ള തൊഴിലുടമകൾക്കായി ജോലി ചെയ്തത് അടക്കം തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം 39,000 പ്രവാസി തൊഴിലാളികളെ അധികൃതർ കുവൈത്തിൽ നിന്ന് നാടുകടത്തി. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് ആവശ്യമായത്ര പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കണമെന്ന് മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ നിയമ ലംഘനം നടത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. നിയമം ലംഘിച്ചതിന് ഏകദേശം 3,000 സ്വകാര്യ മേഖലാ കമ്പനികൾ അധികൃതർ അടച്ചുപൂട്ടിയിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ള കുട്ടികളെ അച്ഛനോ അമ്മയോ വെവ്വേറെ സ്പോൺസർ ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന് എതിർപ്പില്ലെന്ന് മാൻപവർ അതോറിറ്റി ചെയർമാൻ കൂടിയായ ശൈഖ് ഫഹദ് അൽയൂസുഫ് അൽസ്വബാഹ് പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ വേതനം നൽകുന്നതിൽ വീഴ്‌ചകൾ വരുത്തുന്നത് ഒരിക്കലും അനുവദിക്കില്ല. ഏത് സാഹചര്യത്തിലും ശമ്പളം എല്ലാ മാസവും കൃത്യമായി നൽകണം. ഏത് രാജ്യത്തുനിന്നുള്ളവരും ജോലിക്കായി കുവൈത്തിലേക്ക് വരുന്നതിനോട് കുവൈത്തിന് എതിർപ്പില്ല. എന്നാൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കണം. നിയമ വിരുദ്ധമായി വിദേശികൾക്ക് സ്വന്തം നിലക്ക് ബിസിനസുകൾ നടത്താൻ കൂട്ടുനിൽക്കുന്നതിന് എതിരെ ആഭ്യന്തര മന്ത്രി സ്വദേശി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി
ഇത്തരമൊരു കേസിൽ കുവൈത്തി പൗരനെ ജയിലിൽ അടച്ചു. നിയമ വിരുദ്ധമായി ബിസിനസ് സ്ഥാപനം നടത്താൻ പ്രവാസിക്ക് കൂട്ടുനിന്ന കുവൈത്തി പൗരന് പ്രതിമാരം 12,000 കുവൈത്തി ദീനാർ വീതമാണ് ലഭിച്ചിരുന്നത്. എന്നാൽ സ്ഥാപനത്തിൻ്റെ യഥാർഥ ഗുണഭോക്താവായ പ്രവാസി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ഏകദേശം 10 കോടി ദീനാർ വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് അമീർ ശൈഖ് മിശ്അൽ അൽഅഹ്‌മദ് അൽജാബിർ അൽസ്വബാഹ് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരാളും ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിൽ വിപണിയിലും സ്വകാര്യ മേഖലയിലും ഉള്ള നെഗറ്റീവ് രീതികൾ ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് പറഞ്ഞു. ചെറുകിട ബിസിനസുകൾ, സർക്കാർ കരാറുകൾ നടപ്പാക്കുന്ന കമ്പനികൾ അടക്കം എല്ലാ ബിസിനസ്സ് മേഖലകൾക്കിടയിലും പ്രവാസി തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കുന്നതിനെ കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പഠിച്ചുകൊണ്ടിരിക്കുകയാ Copied to clipboard വി റബാബ് അൽഉസൈമി യോഗത്തിൽ പറഞ്ഞു.

