GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രധാന നഗരങ്ങളിലെ  ജവാസാത്ത്  ഓഫീസുകളുടെ  സേവനം രാത്രിയിലും, റമദാനിലെ പ്രവർത്തി സമയങ്ങൾ അറിയാം

ജിദ്ദ – വിശുദ്ധ റമദാൻ മാസത്തിൽ സൗദിയിൽ ജവാസാത്ത് ഓഫീസുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിർ, അബ്‌ശിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവയിലൂടെ പൊതുജനങ്ങൾ ജവാസാത്ത് സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്‌ടറേറ്റ് അഭ്യർഥിച്ചു. ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ സേവനങ്ങൾ പൂർത്തിയാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അനുവദിക്കുന്നു. റിയാദ് അൽരിമാൽ ഡിസ്ട്രിക്ട‌് ജവാസാത്ത് ഓഫീസും ഖസർ അൽഹുകും സ്റ്റേഷനിലെ ജവാസാത്ത് ഓഫീസും ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10:00 മുതൽ ഉച്ചക്കു ശേഷം 3:00 വരെയും രാത്രി 9:00 മുതൽ പുലർച്ചെ 1:00 വരെയും തുറന്ന് പ്രവർത്തിക്കും. ജിദ്ദയിലെ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 1:00 മുതൽ വൈകീട്ട് 5:00 വരെയും രാത്രി 9:00 മുതൽ പുലർച്ചെ 1:00 വരെയും തുറന്ന് പ്രവർത്തിക്കും.

മറ്റു പ്രവിശ്യകളിലെയും സബ് ഗവർണറേറ്റുകളിലെയും ശേഷിക്കുന്ന പാസ്പോർട്ട് ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10:00 മുതൽ ഉച്ചക്കു ശേഷം 3:00 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് ജവാസാത്ത് ഡയറക്‌ടറേറ്റ് അറിയിച്ചു. അബ്‌ശിർ പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം നേരിടുന്നവർ പ്രശ്‌നപരിഹാരത്തിന് തവാസുൽ സേവനം ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!