GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദമ്മാമിൽ ഗതാഗത പരിഷ്‌കാരം: 43 ട്രാഫിക് ലൈറ്റുകൾ നീക്കം ചെയ്തു

ദമാം – ഗതാഗതം മെച്ചപ്പെടുത്താനായി 43 ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്തതായും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി 367 പുതിയ കാൽനട ക്രോസിംഗുകൾ നടപ്പാക്കിയതായും കിഴക്കൻ പ്രവിശ്യ നഗരസഭഅറിയിച്ചു. പാലങ്ങൾക്കും തുരങ്കങ്ങൾക്കും ഉള്ളിലെ ദൃശ്യപരത 100 ശതമാനം വർധിച്ചു. 93 ശതമാനം ഗതാഗത സുരക്ഷ കൈവരിച്ചു. മൊത്തത്തിലുള്ള റോഡ് സുരക്ഷ 70 ശതമാനമായി ഉയർന്നതായും നഗരസഭകൂട്ടിച്ചേർത്തു.പ്രവിശ്യയിലെ റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ദമ്മാം മെട്രോപൊളിറ്റൻ പ്രദേശത്തെ തെരുവുകളിലെ നടപ്പാത അവസ്ഥ സൂചികയിൽ (പേവിംഗ് കണ്ടീഷൻ ഇൻഡക്‌സ്) 68 ശതമാനം പുരോഗതിയും കൈവരിച്ചു. റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ഗതാഗത സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാനും ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നതായി കിഴക്കൻ പ്രവിശ്യ നഗരസഭ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!