GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അടുത്തമാസം ഒന്നു മുതൽ കോഴിക്കോട് പറന്നിറങ്ങാൻ സൗദി എയർലൈൻസ്,ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കൊണ്ടോട്ടി: പ്രവാസികൾക്ക് ആശ്വാസമായി ഒടുവിൽ സഊദിയ കരിപ്പൂരിലേക്ക്. ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്ന സർവ്വീസുകൾക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കരിപ്പൂരിൽ നിന്ന് സഊദിയിലെക്കും തിരിച്ചുമുള്ള സർവ്വീസുകൾ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. അടുത്ത മാസം ഒന്നു മുതലാണ് സർവിസ് തുടങ്ങുന്നത്.

കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് ആഴ്‌ചയിൽ നാലു വിമാന സർവിസുകളാണുണ്ടാവുക. മാർച്ച് അവസാനത്തോടെ സർവിസുകൾ ആറായി വർധിപ്പിക്കും. സഊദി എയർലൈൻസിൻ്റെ 321 എൻ.ഇ.ഒ വിമാനമാസ് സർവിസിനെത്തുന്നത്. ജിദ്ദ-കരിപ്പൂർ സർവിസും മാർച്ചിൽ ആരംഭിക്കും. കരിപ്പൂരിൽ വിമാന അപകടത്തെ തുടർന്നാണ് സഉദി എയർലൈൻസ് സർവിസ് നിർത്തലാക്കിയത്.

2020-ൽ കേരളത്തെ നടുക്കിയ അപകടത്തെ തുടർന്നാണ് സഊദി എയർലൈൻസ് കോഴിക്കോട് വിട്ടത്. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെയായിരുന്നു ഇത്. സഊദി സെക്‌ടറിലേക്ക് കൂടുതൽ പ്രവാസി യാത്രക്കാർ ഉള്ളതിനാൽ, സഊദി എയർലൈൻസിൻ്റെ വരവും കാത്തിരിക്കുകയാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!