അബുദാബി- യെമനിൽ നിന്നുള്ള എല്ലാ യു.എ.ഇ സായുധ സേനാംഗങ്ങളുടെയും തിരിച്ചുവരവ് പൂർത്തിയായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യെമനിൽ പ്രവർത്തിക്കുന്ന ഭീകരവിരുദ്ധ യൂണിറ്റുകളുടെ ശേഷിക്കുന്ന ദൗത്യങ്ങൾ അവസാനിപ്പിക്കാൻ മുമ്പ് പ്രഖ്യാപിച്ച തീരുമാനത്തിൻ്റെ ഭാഗമായാണ് യു.എ.ഇ സേനയുടെ തിരിച്ചുവരവ്. എല്ലാ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും ഏകോപിപ്പിച്ചുമാണ് ഈ പ്രക്രിയ പൂർത്തിയാക്കിയതെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
യമനിൽ നിന്നും പൂർണ്ണമായി പിന്മാറിയതായി യുഎഇ.

