ട്രക്ക് ഡ്രൈവർമാരുടെ ശ്രദ്ധക്ക്; അഞ്ചു വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്ന് സൗദി മുറൂർ
ജിദ്ദ – റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ അഞ്ചു വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ട്രക്കുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നത് ഒഴിവാക്കണം, നഗരങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിനീയമായ സമയങ്ങള്‍ പാലിക്കണം, ചരക്ക് ലോഡ് നന്നായി മൂടണം, മള്‍ട്ടി-ട്രാക്ക് റോഡുകളില്‍ വലത് ട്രാക്കില്‍ മാത്രമേ ഓടിക്കാവൂ, രാത്രിയില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ട്രക്കിന് പിന്നില്‍ ത്രികോണാകൃതിയിലുള്ള പ്രതിഫലന ചിഹ്നം സ്ഥാപിക്കുക എന്നിവയാണ് വ്യവസ്ഥകൾ. സുരക്ഷിതമായി മൂടുകയോ ഉറപ്പിക്കുകയോ ചെയ്യാതെ ചരക്ക് ലോഡ് കൊണ്ടുപോകുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പും […]