നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവനയെ അപലപിച്ച് സൗദി ഉൾപെടെ 31 അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ
ജിദ്ദ: വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ ഉൾപ്പെടെ 31 അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഈ പ്രസ്താവനകൾ അറബ് ദേശീയ സുരക്ഷ, രാഷ്ട്രങ്ങളുടെ പരമാധികാരം, മേഖലാ, അന്തർദേശീയ […]