അനധികൃത കാര്‍ റാലികളിലും, ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് ഗതാഗത കുറ്റം; നിയമ ലംഘകര്‍ക്ക് പിഴയും വാഹനം 15 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും
ഷാര്‍ജ – അനധികൃത കാര്‍ റാലികളിലും പെര്‍മിറ്റില്ലാതെ ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് ഗതാഗത കുറ്റമാണെന്ന് യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജ പോലീസ്. ഇത്തരം നിയമ ലംഘകര്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 94 പ്രകാരം 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും കൂടാതെ ഇവരുടെ വാഹനം 15 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രൈവര്‍മാര്‍ റാലിയിലോ ഘോഷയാത്രയിലോ പങ്കെടുക്കരുതെന്ന് കമ്മ്യൂണിറ്റി കള്‍ച്ചര്‍ കാമ്പെയ്നിലൂടെ പങ്കിട്ട സന്ദേശത്തില്‍ ഷാര്‍ജ പോലീസ് പറഞ്ഞു. അനുവദനീയമല്ലാത്ത സമയത്തോ സ്ഥലത്തോ ഒത്തുചേരലില്‍ പങ്കെടുക്കുന്നതും ഇതേ […]













