സൗദി പൊതുമേഖലാ കമ്പനികളിൽ വിദേശികൾക്കുള്ള ഉടമസ്ഥാവകാശ നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം
റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ കമ്പനികളിൽ വിദേശികൾക്കുള്ള ഉടമസ്ഥാവകാശ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങുന്നു. വാർത്ത പുറത്തുവന്നതോടെ സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണുണ്ടായത്. നിയന്ത്രണങ്ങൾ ഗണ്യമായി വർധിപ്പിക്കുകയോ പൂർണമായി നീക്കം ചെയ്യുകയോ ചെയ്യുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സൗദി ഓഹരി സൂചികയായ തദാവുൽ ആൾ ഷെയർ ഇൻഡക്‌സ് അഞ്ച് ശതമാനത്തിലധികം ഉയർന്നു. എല്ലാ മേഖലയിലെയും ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, സൗദി നാഷണൽ ബാങ്ക് ഒമ്പത് ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒറ്റ ദിവസത്തിൽ ഈ […]