കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ
മസ്‌കത്ത്: കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ. എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു. സ്‌കൂൾ അവധിയും ഫെസ്റ്റിവൽ സീസണും അവസാനിച്ചതോടെ അടുത്ത മാസം പകുതിവരെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലെ എല്ലാ സെക്ടറിലേക്കും നിരക്ക് കുറച്ചത്. മസ്‌കത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. കോഴിക്കോട്ടേക്ക് അടുത്തമാസം ഒന്നുവരെ 32 റിയാലാണ് എയർ ഇന്ത്യ നിരക്ക്. മൂന്നാം തിയതി മുതൽ 44 റിയാലായി ഉയർന്ന് […]