പൊതുമാപ്പ് അവസാനിച്ചതോടെ യു.എ.ഇയിലുടനീളം ഒരു മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ 6000 നിയമലംഘകർ അറസ്റ്റിൽ
ദുബായ് – ഡിസംബര്‍ 31 ന് പൊതുമാപ്പ് അവസാനിച്ചതോടെ യു.എ.ഇയിലുടനീളം ഒരു മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ ആറായിരത്തോളം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. രാജ്യമെങ്ങും നടത്തിയ 270 പരിശോധനാ കാമ്പെയ്നുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ഐ.സി.പി ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ഖൈലി പത്രസമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇയില്‍ താമസിക്കുന്നവരും രാജ്യം സന്ദര്‍ശിക്കുന്നവരുമായ എല്ലാവരും നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ […]