സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ്
ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇത് ബാക്കിയുള്ള പ്രവൃത്തി ദിവസങ്ങളിൽ തൊഴിലാളിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് മുസാനെദ് ചൂണ്ടിക്കാട്ടി. തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകുന്നത്, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ്. മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾക്കനുസൃതമായാണ് ഇത് നടപ്പിലാക്കുന്നത്. ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സന്തുലിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം കൈവരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. പരസ്പര ബഹുമാനത്തിലും അവകാശങ്ങളിലും […]